Sports

ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ മരണപ്പോരാട്ടം

മൊഹാലി: ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഇന്ന് മരണപ്പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ ആതിഥേയരും കുട്ടിക്രിക്കറ്റില്‍ ലോകകിരീടം ഇനിയും സ്വന്തമാക്കാനാകാത്ത ആസ്‌ട്രേലിയയും ട്വന്റി20 ലോകകപ്പ് ഗ്രൂപ് ‘ബി’യിലെ അവസാന പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളും ലക്ഷ്യമിടില്ല. അയല്‍ക്കാരായ പാകിസ്താനും ബംഗ്‌ളാദേശും പുറത്താവുകയും ഗ്രൂപ്പില്‍ അപരാജിതരായി ന്യൂസിലന്‍ഡ് അവസാന നാലിലേക്ക് അനായാസം ചുവടുവെക്കുകയും ചെയ്തതിനാല്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം നിര്‍ണായകമാകും.

ഇരു ടീമുകളും തോല്‍വിയറിഞ്ഞത് ന്യൂസിലന്‍ഡിനോടാണ്. ഒറ്റക്കു കളി ജയിപ്പിക്കുവാന്‍ ശേഷിയുള്ള സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മറുവശത്ത്, കൂറ്റന്‍ സ്‌കോറുയര്‍ത്തി പാകിസ്താനെ തകര്‍ത്തുവിട്ട കങ്കാരുപ്പട എല്ലാ മേഖലകളിലും അപാരഫോമിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button