CricketNews

ധോണിയെ രാവണനുമായി താരതമ്യം ചെയത് യുവരാജിന്റെ പിതാവ്

ലുധിയാന: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്.ധോണിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും യുവരാജ് സിംഗിന്റെ പിതാവ് യോഗ രാജ് രംഗത്ത്. ധോണി അഹങ്കാരിയാണ്. രാവണനേക്കാള്‍ വലിയ ആളാണെന്നാണ് വിചാരം. രാവണന്റെ അഹന്ത നശിച്ച പോലെ ഒരു ദിവസം ധോണിയുടെ നാശവും സംഭവിക്കും. രണ്ട് വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന യുവരാജ് മനേഹരമായാണ് തിരിച്ചുവന്നത്. എന്നാല്‍ ക്യാപ്റ്റന്‍ അദ്ദേഹത്തെ ഏഴാമതായാണ് ബാറ്റിംഗിനിറക്കുന്നത്. എന്താണ് ധോണി തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന്് മനസ്സിലാകുന്നില്ലെന്ന് യോഗരാജ് പരിഹാസപൂര്‍വ്വം പറഞ്ഞു.  മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധോണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ധോണിക്ക് യുവരാജിനെ ഇഷ്ടമില്ലെങ്കില്‍ അത് സെലക്ടര്‍മാരോട് പറയണം. അദ്ദേഹവുമായി വ്യക്തിപരമായി പ്രശ്‌നമുണ്ടെങ്കില്‍ അതും പറയണം. അല്ലാതെ ഇത്തരം പ്രവര്‍ത്തനത്തിലൂടെ ടീമിനെ തന്നെയാണ് ധോണി തകര്‍ക്കുന്നത്. 2011 ലെ ലോക കപ്പില്‍ 15 വിക്കറ്റെടുത്ത യുവരാജിനെ അതേ സ്വഭാവമുള്ള പിച്ചുകളില്‍ ബോള്‍ ചെയ്യാതിരിക്കുന്നതിന് എന്ത് ന്യായമാണുള്ളത്. ലോകം ഇതെല്ലാം കാണുന്നുണ്ട്. യോഗ് രാജ് പറഞ്ഞു.

വിഷമിക്കരുതെന്നാണ് താന്‍ മകന് കൊടുത്ത ഉപദേശം. അവന്റെ ദിവസം എന്നെങ്കിലും വരുമെന്നാണ് ഞാന്‍ പറയാറുള്ളതെന്നും യോഗ് രാജ് വികാരധീനനായി പറഞ്ഞു നിര്‍ത്തി. നേരത്തെയും യുവരാജിന്റെ പിതാവ് ധോണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു

shortlink

Post Your Comments


Back to top button