India

വിജയ് മല്ല്യക്ക് ജയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിജയ് മല്ല്യ ബാങ്കുകള്‍ക്കു നല്‍കാനുള്ള വായ്പ എത്രയും വേഗം കൊടുത്തു തീര്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ വളരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള സ്വകാര്യ കേസുകളില്‍ അഭിപ്രായം പറയുന്നില്ല.

ബാങ്കിന്റെ കൈവശം വിജയ് മല്ല്യക്ക് നല്‍കിയിരിക്കുന്ന വായ്പകള്‍ക്ക് തുല്യമായ ഈടുകളുണ്ട്. 9000 കോടി രൂപ തിരിച്ചുപിടിക്കുന്നതിനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും. ഇവരില്‍നിന്നു വായ്പ തിരിച്ചുപിടിക്കുന്നതെങ്ങനെയെന്ന് ഏജന്‍സികള്‍ അന്വേഷിക്കുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ഈമാസം രണ്ടിനാണ് വ്യവസായിയായ വിജയ് മല്ല്യ ഇന്ത്യ വിട്ടത്.

shortlink

Post Your Comments


Back to top button