NewsIndia

ബാങ്കു വിളി ഉയര്‍ന്നപ്പോള്‍ മോദി പ്രസംഗം നിര്‍ത്തി…

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ റാലിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബാങ്കു വിളി ഉയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം നിര്‍ത്തിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ബംഗാളിലെ സി.പി.എം.-കോണ്‍ഗ്രസ് കൂട്ടുകെട്ടിനേയും കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു അടുത്ത പള്ളിയില്‍ നിന്ന് ബാങ്കു വിളി ഉയര്‍ന്നത്. ഉടന്‍ തന്നെ മോദി നിശബ്ദനാകുകയായിരുന്നു.

ഇതാണ് നമ്മുടെ പാരമ്പര്യം. എല്ലാ മതങ്ങള്‍ക്കും ബഹുമാനം നല്‍കണം. അവരുടെ ആചാരങ്ങള്‍ക്കും രീതികള്‍ക്കും വേണ്ട ബഹുമാനം നല്‍കണമെന്നും ബാങ്കു വിളിക്ക് ശേഷം പ്രസംഗിച്ച മോദി പറഞ്ഞു.

ബി.എന്‍.ആര്‍ മൈതാനത്തായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് റാലി. ഗോള്‍ബരി മസ്ജിദിന് പിന്നിലായാണ് ഈ മൈതാനം സ്ഥിതി ചെയ്യുന്നത്. 20 മിനിറ്റാണ് മോദി റാലിയില്‍ പ്രസംഗിച്ചത്

shortlink

Post Your Comments


Back to top button