International

സഹപൈലറ്റ് മദ്യപിച്ച് വന്നു ; പിന്നീട് സംഭവിച്ചത്

വാഷിങ്ടണ്‍ : സഹപൈലറ്റ് മദ്യപിച്ച് വന്നതിനെ തുടര്‍ന്ന് ഫ്‌ളൈറ്റ് റദ്ദാക്കി. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫിലഡല്‍ഫിയയിലേക്കുള്ള ഫ്‌ളൈറ്റാണ് റദ്ദാക്കിയത്. മദ്യപിച്ചെത്തിയ സഹപൈലറ്റിനെ ഡെട്രോയിറ്റ് വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

അതിരാവിലെ ജോലിക്കെത്തിയ സഹപൈലറ്റ് മദ്യപിച്ച ലക്ഷണങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്നാണു പൊലീസ് എത്തി വൈദ്യപരിശോധന നടത്തിയത്. നല്ലപോലെ മദ്യപിച്ചനിലയിലാണെന്നു തെളിഞ്ഞതോടെ വിമാനം റദ്ദുചെയ്യാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കെട്ട് ഇറങ്ങിയ ശേഷമാണു പൈലറ്റിനെ വീട്ടില്‍ പോകാന്‍ പൊലീസ് അനുവദിച്ചത്. ഈ വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button