Sports

സഹീറിന്റെ യോര്‍ക്കറുകള്‍ അവസാനിക്കുന്നില്ല-ഐപിഎല്ലില്‍ ക്യാപ്റ്റനായി തിരിച്ചു വരുന്നു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം സഹീര്‍ഖാനെ ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റനായി നിയമിച്ചു. 37കാരനായ സഹീര്‍ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത് കഴിഞ്ഞ വര്‍ഷം അവസാനമാണ്. വിരമിക്കല്‍ വേളയില്‍ത്തന്നെ 2016 എഡിഷന്‍ ഐപിഎല്ലില്‍ താന്‍ കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരാധകര്‍ വലിയ ആവേശത്തോടെയാണ് സഹീറിന്റെ മടങ്ങിവരവ് വാര്‍ത്ത സ്വീകരിച്ചത്.

ഇതുവരെ ഏഴ് മത്സരങ്ങളിലാണ് ഡല്‍ഹിക്കുവേണ്ടി സഹീര്‍ ജെഴ്സി അണിഞ്ഞിട്ടുളളത്. 6.45 എക്കണോമിയില്‍ ഏഴ് വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. ഇതിനു മുമ്പ് മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായാണ് സഹീര്‍ കളിച്ചത്. 92 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 311 വിക്കറ്റും, 200 ഏകദിന മത്സരത്തില്‍ നിന്ന് 282 വിക്കറ്റുമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. 2011ലെ ലോകകപ്പ് നേടിയ ടീം ഇന്ത്യയിലെ അംഗമാണ് സഹീര്‍.

shortlink

Post Your Comments


Back to top button