Sports

ഇന്ത്യയെ നേരിടാനൊരുങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിന് കനത്ത തിരിച്ചടി

മുംബൈ: ഇന്ത്യയെ നേരിടാനൊരുങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് കനത്ത തിരിച്ചടി.ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ മികച്ച ഫോമിലുള്ള ബാറ്റ്സ്മാന്‍ ആന്‍ഡ്രെ ഫ്ളച്ചര്‍ ഉണ്ടാവില്ല. പരുക്കേറ്റ ഫല്‍ച്ചര്‍ നാട്ടിലേക്ക് മടങ്ങി. പകരം ടീമിലെത്തുന്നത് സിമണ്‍സാണ്. സിമ്മണ്‍സ് വലങ്കയ്യന്‍ ബാറ്റ്സമാനും മീഡിയം പേസ് ബൗളറുമാണ്. ഫല്‍ച്ചറിന് പകരം സിമണ്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തിയകാര്യം അറിയിച്ചത് സെമിഫൈനലിന് മുന്നോടിയായി നടക്കുന്ന പരിശീലനത്തിനിടെ വിന്‍ഡീസ് ടീം മാനേജര്‍ തന്നെയാണ്. സൂപ്പര്‍ 10 റൗണ്ടില്‍ ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ ഇദ്ദേഹം നേടിയ 84 റണ്‍സ് വിന്‍ഡീന്റെ ജയത്തില്‍ നിര്‍ണായകമായിരുന്നു. ഫല്‍ച്ചറിന്റെ തിരിച്ചു പോക്കിന് കാരണമായത് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കൈക്കുഴയ്ക്കേറ്റ പരുക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button