Sports

നിര്‍ണായക മത്സരത്തിലെ സമ്മര്‍ദ്ദത്തെപ്പറ്റി കോഹ്‌ലി

മൊഹാലി: നിര്‍ണായക മത്സരത്തിലെ സമ്മര്‍ദ്ദത്തെപ്പറ്റി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ കോഹ്ലി വാചാലനായി. ഇന്ത്യയുടെ വിജയശില്പിയായ വിരാട് കോഹ്ലി പറഞ്ഞത്
ഓസ്ട്രേലിയയ്ക്കെതിരായ ക്വര്‍ട്ടര്‍ഫൈനല്‍ നോക്കൗട്ട് മത്സരത്തിലെ 10ാം ഓവറില്‍ തന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നുവെന്നാണ്. യുവരാജ് സിങിന്റെ പുറത്താകലിന് ശേഷം ക്യാപ്റ്റന്‍ ധോണി ക്രീസിലേക്ക് വരുംമുമ്പ് എന്താണ് ചെയ്യുകയെന്ന് പോലും തനിക്ക് നിശ്ചയമുണ്ടായിരുന്നില്ലെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

10 ഓവര്‍ പിന്നിട്ടപ്പോള്‍ എന്റെ മനസ്സിനെ ആകുലപ്പെടുത്തിയത് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് നമ്മള്‍ പുറത്താകാന്‍ പോകുന്നു എന്ന ചിന്തയാണ്. പിന്നീടുള്ള ചിന്ത ധോണിക്കൊപ്പം ചേര്‍ന്ന് എങ്ങനെ തിരിച്ചുവരാം എന്നതായിരുന്നു. മത്സരം ഇന്ത്യയുടേതാക്കി മാറ്റിയതില്‍ എനിക്ക് വലിയ പങ്കുണ്ടെങ്കിലും അത് സാധ്യമായതിനെ കുറിച്ച് വിവരിക്കാന്‍ ഇപ്പോഴും എനിക്ക് കഴിയുന്നില്ല. ടീമിനു വിജയം നേടിക്കൊടുക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും കോഹ്ലി പറഞ്ഞു.

shortlink

Post Your Comments


Back to top button