Latest NewsNewsIndia

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : ചുമതല കരസേന മേധാവിക്ക്

കരസേന മേധാവിക്കാണ് ഈ സൈനിക വിഭാഗത്തിൻ്റെ അധികാര ചുമതല നൽകിയിരിക്കുന്നത്

ന്യൂഡൽഹി : ഇനി സൈന്യത്തിന് കൂട്ടായി പ്രവർത്തിക്കാൻ ടെറിട്ടോറിയൽ ആർമിയും. ആവശ്യമുള്ള ഘട്ടങ്ങളിൽ ടെറിട്ടോറിയൽ ആർമിയെ ഉപയോഗപെടുത്തണമെന്ന് അറിയിച്ച് പ്രതിരോധമന്ത്രാലയം ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.

കരസേന മേധാവിക്കാണ് ഈ സൈനിക വിഭാഗത്തിൻ്റെ അധികാര ചുമതല നൽകിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറൻ, കിഴക്കൻ കമാൻഡുകളിലുടനീളം വിന്യസിക്കുന്നതിനായി ടെറിട്ടോറിയൽ ആർമിയുടെ 14 ഇൻഫൻട്രി ബറ്റാലിയനുകളെ സേവനത്തിന് തയ്യാറാക്കാനാണ് കേന്ദ്ര സർക്കാർ കരസേനാ മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

1948 ലെ ടെറിട്ടോറിയൽ ആർമി റൂളിലെ റൂൾ – 33 പ്രകാരം നൽകുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ടെറിട്ടോറിയൽ ആർമിയിലെ ഓരോ ഉദ്യോഗസ്ഥനെയും ഓരോ അംഗത്തെയും അത്യാവശ്യ ഘട്ടങ്ങളിൽ സേവനത്തിന് വിളിക്കാനാണ് കരസേനാ മേധാവിക്ക് ഇപ്പോൾ അധികാരം നൽകിയിരിക്കുന്നത്.

https://x.com/dwsamachar/status/1920749681854083203

shortlink

Related Articles

Post Your Comments

Related Articles


Back to top button