
ശ്രീനഗർ : അതിർത്തിരേഖയിലെ പാക് വെടിവെപ്പിൽ ഒരു ജവാന് കൂടി വീരമൃത്യു. ആന്ധ്ര സ്വദേശി മുരളിനായ്ക്ക്നാണ് വീരമൃത്യു. ജമ്മു കശ്മീർ അതിർത്തിയിലെ പാക് വെടിവെയ്പിൽ ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
ന്യൂഡൽഹിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ സൈന്യം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 27 കാരനായ മുരളി നായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കർഷക കുടുംബാംഗമാണ്. അവിവാഹിതനാണ്. കഴിഞ്ഞ ദിവസം ഷെല്ലാക്രമണത്തിൽ മറ്റൊരു ജവാനും വീരമൃത്യുവരിച്ചിരുന്നു.
Post Your Comments