Kerala

മലയാളികളുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

പാലക്കാട്: ശബരിപാളയത്തിനുസമീപം പഴനിക്കും കൊടൈക്കനാലിനും ഇടയില്‍ കാര്‍ കൊക്കയിലേക്കുമറിഞ്ഞ് എറണാകുളം തേവര സ്വദേശി അജ്ജു(24) മരിച്ചു. 13 പേര്‍ക്ക് പരുക്കുണ്ട്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

പഴനിക്ഷേത്രദര്‍ശനത്തിനുശേഷം കുടുംബാംഗങ്ങളൊന്നിച്ച് കൊടൈക്കനാല്‍ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ ഏഴ് മണിക്കാണ് അപകടം നടന്നത്. കനത്തമഴയാണ് പ്രദേശത്ത്. പരുക്കേറ്റവരെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുകയാണ്.

shortlink

Post Your Comments


Back to top button