
മലയാള സിനിമയിലെ ഒരു പ്രമുഖനടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ആ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്നും ഇല്ലെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍. നടന്‍ ആരാണെന്ന് വെളിപ്പെടുത്താത്ത ലിസ്റ്റിന്‍ നടത്തിയ വിമര്‍ശനം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരിച്ച് രംഗത്ത് എത്തി. വിഷയത്തില്‍ ഇടപെടണം എന്നാണ് അസോസിയേഷന്‍ തീരുമാനം.
ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയാല്‍ അത് പരിശോധിക്കും. പരാതിയുമായി രണ്ട് പേരുമായും ചര്‍ച്ചയ്ക്കില്ലെന്നതാണ് അസോസിയേഷന്‍ നിലപാട്. അസോസിയേഷന്റെ ട്രഷറായ ലിസ്റ്റിന്‍ പരാതി നല്‍കാതെ പൊതു വേദിയില്‍ വിമര്‍ശനം നടത്തിയതില്‍ അസോസിയേഷനില്‍ എതിര്‍പ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇതും നിലപാടിന്റെ കാരണമാണ്. അതേസമയം, ലിസിറ്റിന്റെ അഭിപ്രായ പ്രകടനത്തില്‍ മറ്റ് സിനിമാ സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നടന്റെ പേര് പറയാതെയുള്ള വിമര്‍ശനം അപക്വമായി പോയി എന്നാണ് പലരുടെയും നിലപാട്.
ം
Post Your Comments