ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ല: വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമ പ്രവർത്തകയെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടി രം​ഗത്തെത്തിയിരുന്നു. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നിർമ്മാതാക്കൾ രം​ഗത്തെത്തിയത്. നടനെതിരെ അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു എന്ന് നിർമ്മാതാക്കൾ അറിയിച്ചു. അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ല്‍ പൊലീസ് പരിശോധന : 16 പേ​ര്‍ അറസ്റ്റിൽ

അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റിലായതും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി അവതാരക പിന്‍വലിച്ചെങ്കിലും പോലീസ് നടത്തിയ ലഹരി പരിശോധന ഫലം പുറത്തു വന്നിട്ടില്ല. പരിശോധനയിൽ ശ്രീനാഥ് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ തുടര്‍ നടപടികളുമായി പോലീസ് മുന്നോട്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button