Sports

യുവരാജ് ടീമില്‍ നിന്നും പുറത്ത്

ന്യൂഡല്‍ഹി: യുവരാജിനെ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ നിന്നും കണ്ണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഒഴിവാക്കി. ഇക്കാരമറിറിയിച്ചത് ബിസിസിഐ ആണ്. മനീഷ് പാണ്ഡ്യയെ യുവരാജിന് പകരംടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവരാജിന്റെ പുറത്താകല്‍ നാളെ വെസ്റ്റിന്‍ഡീസിനെതിരെ സെമി ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ഏറെ തിരിച്ചടിയാണ്.

സൂപ്പര്‍ ടെന്നിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് യുവരാജിന് കണ്ണങ്കാലിന് പരിക്കേറ്റത്. യുവരാജ് ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്തത് ഏറെ ബുദ്ധിമുട്ടിയാണ്. ഭേദപ്പെട്ട പ്രകടനമാണ് ടൂര്‍ണ്ണമെന്റിലുടനീളം യുവരാജ് ഇതുവരെ കാഴ്ച്ചവെച്ചത്. യുവരാജ് സിങ്ങിനു പകരം അജിങ്ക്യ രഹാനയെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ സെമിഫൈനല്‍ മല്‍സരത്തില്‍ അവസാന ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

shortlink

Post Your Comments


Back to top button