Kadhakal

ഇനി കഥകള്‍ വായിച്ചു കേള്‍ക്കാം:മലയാളത്തിലെ ആദ്യത്തെ ഓഡിയോ ബുക്ക് വരുന്നു

 വായിയ്ക്കാന്‍ സമയമില്ലെന്നും കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സാഹചര്യമില്ലെന്നുമൊക്കെ സങ്കടപ്പെടുന്നവര്‍ക്ക് ഇനി ആശ്വസിയ്ക്കാം.കഥകളുടെ പുതിയ അനുഭവവുമായി ‘കേള്‍ക്കാം ഓഡിയോ ബുക്കുകള്‍’ വരുന്നു.കഥകള്‍ ‘വായിയ്ക്കു’ന്നതില്‍ നിന്ന് വ്യത്യസ്തമായി ഇനി മുതല്‍ ‘കേള്‍ക്കാം’.പ്രശസ്ത സംവിധായികയും എഴുത്തുകാരിയുമായ ശ്രീബാല കെ മേനോനാണ് ഇത്തരമൊരു സംരംഭത്തിന്റെ പിന്നില്‍.
 ജോജോ ജെയിംസിന്റെ നേതൃത്വത്തിലുള്ള ഓണലൈന്‍ ബുക്ക് സ്റ്റോര്‍ ആയ കേരളബുക്ക്സ്റ്റോര്‍.കോം ആണ് ഈ ആപ്പ് രൂപകല്‍പ്പന ചെയ്ത് വിപണിയിലെത്തിയ്ക്കുന്നത്..ആന്‍ഡ്റോയ്ഡ് ആപ്പ് വഴി ഡൌണ്‍ലോഡ് ചെയ്ത് പിന്നീട് എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാവുന്ന തരത്തിലാണ് ഓഡിയോ ബുക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്.മലയാളികള്‍ക്ക് ഓഡിയോ ബുക്കുകള്‍ പുതുമയല്ല.പക്ഷെ സാധാരണമായ കേള്‍വിയില്‍ ഒതുങ്ങുന്ന റേഡിയോ അനുഭവത്തിനപ്പുറം ആ ആശയത്തെ, പശ്ചാത്തലസന്ഗീതവും പ്രഗല്ഭരായ ശബ്ദതാരങ്ങളുടെ ശബ്ദവും ഫലപ്രദമായി ഉപയോഗിയ്ക്കുക വഴി പുതുമയുള്ള ഒരു അനുഭവമാക്കി മാറ്റുന്നുവെന്നതാണ് കേള്‍ക്കാം ഓഡിയോ ബുക്കുകളുടെ പ്രസക്തി.അഷിതയുടെ ‘മയില്‍‌പ്പീലിസ്പര്‍ശം’ എന്ന കഥയാണ്‌ ഈ ആപ്പ് വഴി ആദ്യമായി ലഭ്യമാകുന്നത്.
  സോള്‍ട്ട് ആന്‍ഡ്‌ പേപ്പറിലെ ‘ചെമ്പാവ് പുന്നെല്ലിന്‍ ചോറ്’ എന്ന ഗാനമാലപിച്ച പുഷ്പവതി പോയ്പ്പാടത്ത്,കീ ബോര്‍ഡ് പ്ലെയര്‍ അനൂപ്‌ കുമാര്‍ എന്നിവരാണ് സംഗീതവിഭാഗം കൈകാര്യം ചെയ്തിരിയ്ക്കുന്നത്. ആര്‍ ജെ ദാമോദര്‍ രാധാകൃഷണന്‍,സത്യഭാമ എന്നിവരാണ് ശബ്ദം നല്കിയിരിയ്ക്കുന്നത്.
 ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്തിടാവുന്ന കഥകള്‍ പിന്നീട് എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാവുന്നതാണ്.പക്ഷെ സോഷ്യല്‍ മീഡിയ ഷെയറിംഗ് പറ്റില്ല.കാഴ്ചവൈകല്യമുള്ളവര്‍ക്കും ഉപകാരപ്പെടുന്നതാണ് ഈ ആപ്പ്.
ഏപ്രില്‍ മൂന്നാം തീയതി തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും  പ്രശസ്ത  കാമറാമാന്‍ വേണുവും ചേര്‍ന്ന്  ‘കേള്‍ക്കാം ഓഡിയോ ബുക്ക് ആപ്പ് പ്രകാശനം ചെയ്യും. 

shortlink

Related Articles

Post Your Comments

Related Articles


Back to top button