NewsIndia

ബംഗാള്‍ തൃണമൂല്‍ നിലനിര്‍ത്തും

ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പിഴുതെറിയപ്പെട്ട അവസ്ഥയില്‍ നിന്നും ബംഗാളില്‍ ഇടതുപക്ഷം തിരിച്ചു വരുമെന്ന് അഭിപ്രായ സര്‍വേ. അതേസമയം മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നും പറയുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇന്ത്യാടിവി സീ വോട്ടര്‍ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇടതുസഖ്യം 106 സീറ്റുകളില്‍ വിജയം നേടുമെന്നും തൃണമൂല്‍ 160 മണ്ഡലങ്ങളില്‍ വിജയം നേടുമെന്നുമാണ് സര്‍വേ പറയുന്നത്. എന്നാല്‍ ഇടതുസഖ്യത്തിലെ സി.പി.എം -കോണ്‍ഗ്രസ് മുന്നണികള്‍ക്കും ഘടകകക്ഷികളും വിചാരിച്ചാല്‍ മമതയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയില്ലെന്ന് സര്‍വേ പറയുന്നു.

കോണ്‍ഗ്രസ് 21 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും വിജയിക്കുമ്പോള്‍ ബി.ജെ.പി കേവലം നാലു സീറ്റുകളില്‍ മാത്രമായിരിക്കും ജയിക്കുന്നതെന്നും സര്‍വേ പ്രവചിക്കുന്നു. മൊത്തം വോട്ടുകളുടെ 40 ശതമാനം തൃണമൂല്‍ നേടും. സി.പി.എം 31 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ ബി.ജെ.പി 11 ശതമാനവും മറ്റുള്ളവര്‍ മൂന്ന് ശതമാനവും വോട്ടുകള്‍ നേടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button