KeralaNews

ഫ്ളാഷ് മോബ് കളിച്ച പെണ്കുട്ടിയെ വീട്ടമ്മ പരസ്യമായി തല്ലിയതിന്റെ യഥാര്ഥ കാരണം പുറത്തു വന്നു

പയ്യന്നൂര്‍ : ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ യാത്രക്കാരി പരസ്യമായി മര്‍ദ്ദിച്ചത് നാടകം കണ്ടതിൻറെ ആവേശത്തിൽ. ഏഴോം പ്രതിഭ സംഘടിപ്പിച്ച പ്രേക്ഷകൻ എന്ന നാടകത്തിൽ “ജനകീയ പ്രശ്നങ്ങളിൽ പ്രേക്ഷകനാകാതെ ഇടപെടണമെന്ന ” ആശയം ഉൾകൊണ്ടാണ് യാത്രക്കാരിയായ സ്ത്രീ വിദ്യാർത്ഥിനിയെ മർദ്ദിച്ചത്.കോറോത്തെ ഒരു കോളേജില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തിൻറെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. ഇതിനിടയില്‍, പഴയങ്ങാടി റൂട്ടിലോടുന്ന ബസിലെ യാത്രക്കാരിയായ വീട്ടമ്മയാണ് ബസില്‍ നിന്നിറങ്ങി വന്ന് വിദ്യാര്‍ത്ഥിനിയെ തല്ലിയത്.ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റി കീഴിലെ സി പി ഐ എം പാർട്ടി മെമ്പർ കൂടിയാണ് സ്ത്രീ.കോളേജിൽ പഠിക്കാൻ വിട്ട മകൾ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ് മോബ് കളികുന്നത്‌ കണ്ട അമ്മ മകളെ കരണത്തടിച്ചു എന്ന തലകെട്ടോടെ ഇതിൻറെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button