KeralaNews

ലക്ഷക്കണക്കിന് രൂപയുടെ വ്യാപക വേട്ട; ബോംബു നിര്‍മ്മാണ സാമഗ്രികളും തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികളും ഉള്‍പ്പടെ പിടിച്ചെടുത്തു

പത്തനംതിട്ട: രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന 5651 പ്രചാരണ സാമഗ്രികള്‍ ജില്ലയില്‍ നീക്കം ചെയ്തു. രേഖകളില്ലാതെ കടത്തിക്കൊണ്ടുപോയ 2.20 ലക്ഷം രൂപ പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കലക്ടറുമായ എസ്. ഹരികിഷോറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകളാണ് ഇവ പിടിച്ചെടുത്തത്.

വാഹനപരിശോധനയില്‍ അനധികൃതമായി കടത്തിയ 1000 ഡിറ്റണേറ്റര്‍, 1200 ജലാറ്റിന്‍ സ്റ്റിക്ക്, 750 എം. സേഫ്ടി ഫ്യൂസ് എന്നിവ പിടിച്ചെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതുവരെ ഫ്‌ളൈയിങ് സ്‌ക്വാഡ് 4124 വാഹനങ്ങളും സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡ് 4135 വാഹനങ്ങളും പരിശോധിച്ചു.

പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളും ഉള്‍പ്പെടെയുള്ള പ്രചാരണ സാമഗ്രികളാണ് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്നു വീതം ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീം, വീഡിയോ സര്‍വെയിലന്‍സ് ടീം, ഒരു ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button