മധുര: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് സെമി ഫൈനല്‍ ക്രിക്കറ്റ് മത്സരം കാണുന്നതില്‍ ലയിച്ചിരുന്ന ഡോക്ടര്‍മാര്‍ ചികിത്സക്കെത്തിയ രോഗിയുടെ കാര്യം മറന്നുപോയി.ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഡോക്ടര്‍മാരുടെ അനാസ്ഥയെത്തുടര്‍ന്ന് മരിച്ചു.മധുര സ്വദേശിയായ സോനു എന്ന യുവാവാണ് മരിച്ചത്.
പ്രാദേശികമായി ഉണ്ടായ ഒരു സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സോനുവിനെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ സോനുവിന് വേണ്ട വിധത്തിലുള്ള ചികിത്സ ഡോക്ടര്‍ നല്‍കിയിരുന്നില്ല.സോനുവിനെ പ്രാഥമികമായ ചികിത്സക്ക് വിധേയമാക്കിയതിന് ശേഷം ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും ആശുപത്രിയിലെ ടി.വിയില്‍ ക്രിക്കറ്റ് കളി കാണാനായി പോകുകയാണുണ്ടായത്.അത്യാവശ്യമായി ലഭിക്കേണ്ട ചികിത്സ നിഷേധിക്കപ്പെട്ട സോനു അധികം താമസിക്കാതെ തന്നെ മരിച്ചു.
സോനുവിന്റെ മരണത്തെത്തുടര്‍ന്ന് പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വിട്ട് നല്കണമെന്നുള്ള പോലീസിന്റെ ആവശ്യം പോലും പ്രതിഷേധക്കാര്‍ നിഷേധിച്ചു.കുറ്റക്കാരായ ആശുപത്രി ജീവനക്കാര്‍ക്കെതിരെ എത്രയും വേഗത്തില്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.സോനുവിന്റെ അച്ഛന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.
Post Your Comments