Latest NewsNewsIndia

മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുത്, സമാധാനം ഇല്ലാതാക്കാൻ അനുവദിക്കില്ല: രാകേഷ് ടിക്കായത്ത്

ന്യൂദല്‍ഹി: മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. മുസാഫര്‍നഗര്‍ പോലെ മഥുരയുടെ അന്തരീക്ഷം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രമം പരാജയപ്പെടുത്തണമെന്നും അവരുടെ കെണിയില്‍ വീഴരുതെന്നും ടിക്കായത്ത് ഒരു പാർട്ടിയുടെയും പേരെടുത്ത് പറയാതെ വിമർശിച്ചു. തീര്‍ത്ഥാടന നഗരത്തിലെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളെ വിജയിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മുസാഫര്‍നഗര്‍ പോലെ മഥുരയുടെ അന്തരീക്ഷം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രമം പരാജയപ്പെടുത്തണം. അവരുടെ കെണിയില്‍ വീഴരുത്. മഥുരയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴരുത്. അവർ കുഴിക്കുന്ന കെണിയിൽ വീണാല്‍ കൂടുതല്‍ ആളുകള്‍ തൊഴിലില്ലാത്തവരായി മാറും, പിന്നെ മഥുര കലാപത്തിലാകും’, ടിക്കായത്ത് പറഞ്ഞു.

Also Read:രഞ്ജിത്ത് കൊലപാതകം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍, രണ്ടുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍

അതേസമയം, ഭാവിയിൽ കർഷകർക്ക് വേണ്ടി എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കില്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ആ തീരുമാനം ഇന്ത്യയില്‍ നടപ്പിലാവില്ല എന്നദ്ദേഹം പറയുന്നു. വിവാദ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളോട് മാപ്പ് പറയേണ്ടതില്ലെന്നും ടിക്കായത്ത് പറയുന്നു. ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രിയുടെ പ്രതിഛായ തകർക്കാന്‍ കർഷകർ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കികൊണ്ടായിരുന്നു പ്രസ്താവന. ഒരു വർഷത്തിലധികം നീണ്ട കർഷക പ്രതിഷേധത്തിനൊടുവില്‍ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടവെയാണ് കർഷക നേതാവിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button