AlappuzhaLatest NewsKeralaNewsCrime

രഞ്ജിത്ത് കൊലപാതകം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍, രണ്ടുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍

സംസ്ഥാനത്തിന് പുറത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പേര്‍ പിടിയിലായത്

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ട മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍. പിടിയിലായ മൂന്ന് പ്രതികളില്‍ രണ്ടുപേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.

Read Also : പാര്‍ട്ടി കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ല: ശശി തരൂരിനെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി

സംസ്ഥാനത്തിന് പുറത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പേര്‍ പിടിയിലായത്. ഒരാളെ ബംഗളൂരുവില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളായ അനൂപ്, അഷ്റഫ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബൈക്കിലെത്തി കൊലപാതകം നടത്തിയ 12 അംഗം സംഘത്തിലെ അംഗങ്ങളാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്.

രഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്കായി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. രഞ്ജിത്ത് വധക്കേസില്‍ ചില പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസിനെ ബാധിക്കുമെന്നതിനാല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ആലപ്പുഴ എസ്പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button