NewsInternational

നിയന്ത്രണം വിട്ട വിമാനം കടലില്‍ ഇറക്കി

ടെല്‍ അവീവ്: ഇസ്രായേലില്‍ നിയന്ത്രണം വിട്ട വിമാനം അടിയന്തരമായി കടലില്‍ ഇറക്കി. ഇസ്രായേല്‍ നഗരമായ ടെല്‍ അവീവില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ നാലുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഡെദേവ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനമാണ് റണ്‍വെയില്‍ ഇറക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് മെഡിറ്ററേനിന്‍ കടലില്‍ ഇറക്കിയത്. കടലില്‍ ഇറക്കിയ വിമാനത്തില്‍ നിന്ന് പൈലറ്റുമാരെയും യാത്രക്കാരെയും പൊലീസും സുരക്ഷ സൈന്യവും രക്ഷപ്പെടുത്തി. വിമാനം കടലില്‍ ഇറക്കുന്നത് കാണാന്‍ നിരവധി പേര്‍ കടല്‍തീരത്ത് എത്തുകയും ചെയ്തിരുന്നു. വീഡിയോ കാണാം….

shortlink

Related Articles

Post Your Comments

Related Articles


Back to top button