NewsInternational

ഇന്ത്യന്‍ പ്രധാനമന്ത്രിയെ രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച് സൗദി അറേബ്യ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതിയായ “കിംഗ്‌ അബ്ദുള്‍ അസീസ്‌ സാഷ്” നല്‍കി ആദരിച്ച ശേഷമാണ് സൗദി അറേബ്യ യാത്രയാക്കിയത്.

സൗദി രാജാവ് കിംഗ്‌ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്‌ ആണ് നരേന്ദ്ര മോദിക്ക് റോയല്‍ കോര്‍ട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് ഈ അത്യുന്നത ബഹുമതി സമ്മാനിച്ചത്.

ആധുനിക സൗദിയുടെ സ്ഥാപകനായ അബ്ദുള്‍അസീസ്‌ അല്‍ സൗദിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ബഹുമതിയാണ് ഇത്.

നേരത്തേ, നരേന്ദ്ര മോദിയും സല്‍മാന്‍ രാജാവും ഉഭയകക്ഷി ചര്‍ച്ചയില്‍ സംബന്ധിച്ച് വാണിജ്യം, നിക്ഷേപം, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം തുടങ്ങി ഒട്ടേറെ മേഖലകളില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ധാരണയായി. ഇന്ത്യ സന്ദര്‍ശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണവും സല്‍മാന്‍ രാജാവ് സന്തോഷപൂര്‍വ്വം സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button