Kerala

ഭര്‍ത്താവിന്റെ സംശയരോഗം ഭാര്യയുടെ ജീവനെടുത്തു

കോട്ടയം: കോട്ടയം പള്ളിക്കാതോടില്‍ പട്ടാപകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 52 കാരിയായ ലൂസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അരുവിക്കര തോണക്കരയില്‍ ജോര്‍ജ്ജ് എന്ന കുട്ടിച്ചന്‍ (66) നെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ സംശയ രോഗമാണ് ഭാര്യയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പള്ളിക്കാത്തോട് പഞ്ചായത്ത്‌ ഓഫീസിന് സമീപം ആളുകള്‍ നോക്കി നില്‍ക്കേയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച കുട്ടിച്ചനെ നാട്ടുകാര്‍ പിന്നാലെ ഓടി കീഴ്പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.

ജോർജ് ലിസ്സി ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. കുറച്ച് കാലമായി ജോർജുമായി പിണങ്ങി മക്കളെടുത്ത വാടക വീട്ടിലായിരുന്നു ലിസ്സി താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ പള്ളിക്കാത്തോടിലെ ബാങ്കിലെത്തിയ ലിസ്സി ബാങ്കിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ജോർജ് ആക്രമിച്ചത്. ബസ് സ്റ്റോപ്പിൽ വച്ച് ഇരുവരും വാക്കു തർക്കത്തിലേർപ്പെട്ടിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.

ലിസ്സിയെ ആക്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോ‍ർജിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കുത്തേറ്റ ലിസ്സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസ്സിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button