Kerala

വിരമിച്ച ദിവസം അധ്യാപികയ്‌ക്ക് കോളേജില്‍ ശവക്കല്ലറ ഒരുക്കിയതിന് 10 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍   ഡോ :ടി എന്‍ സരസു വിരമിക്കുന്ന ദിവസം കുഴിമാടം ഒരുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.10 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. എസ് എഫ് ഐ യും ഇടതു അധ്യാപക സംഘടനയുമാണ് സംഭവത്തിനു പിന്നിലെന്ന് അദ്ധ്യാപിക ഡോ :ടി എന്‍ സരസു മാധ്യമങ്ങളോട് പറഞ്ഞു.മാര്ച് 31 നായിരുന്നു ഒരു സംഘം വിദ്യാര്‍ഥികള്‍ ധ്യാപികക്ക് സമ്മാനമായി കുഴിമാടവും റീത്തും ഒരുക്കിയത്. കോളേജ് ക്യാംപസിനകത്തായിരുന്നു പ്രിന്‍സിപ്പാളിനെ അപമാനിക്കുന്ന ഈ സംഭവം നടന്നത്.

26 വര്‍ഷത്തിലേറെയായി പാലക്കാട് വിക്ടോറിയ കോളേജില്‍ സുവോളജി അധ്യാപികയും കഴിഞ്ഞ ഒരു വര്‍ഷമായി കോളേജ് പ്രിന്‍സിപ്പാളും ആയിരുന്ന ഡോ: പി എന്‍ സരസു പല സംഭവങ്ങളിലും ശക്തമായ നിലപാടെടുത്തിരുന്നു.ഇത് ഇടതു സംഘടനകളെയും വിദ്യാര്‍ഥികളെയും ചൊടിപ്പിച്ചിരുന്നു. പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ പത്തിലേറെ വിദ്യാര്തികല്‍ക്കെതിരെ പാലക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.. നേരത്തെ തനിക്കെതിരെ വിദ്യാര്‍ഥി കള്‍ ഫെയ്സ് ബുക്കിലൂടെ അപവാദ പ്രചാരണവും നടത്തിയിരുനതായി ഡോ: സരസു പറയുന്നു.സംഭവത്തെ അപലപിച്ചു നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ എസ് എഫ് ഐക് പങ്കില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button