KeralaNews

വീണ്ടും തീയേറ്റര്‍ സമരം

സിനിമാ ടിക്കറ്റ് സെസ് നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ തീയേറ്റര്‍ ഉടമകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. സെസ് നിരക്ക് അഞ്ചില്‍ നിന്ന് മൂന്നു രൂപയായി കുറച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ മെയ് രണ്ടു മുതല്‍ അനിശ്ചിതകാല സമരം നടത്താണ് തീയേറ്റര്‍ ഉടമകളുടെ തീരുമാനം. തീയേറ്റര്‍ ഉടമകളുടെ സംഘടനകളായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ അടക്കമുള്ള മള്‍ട്ടിപ്ലക്‌സുകളാണ് നാളെ അടച്ചിടുന്നത്.

സെസ് അഞ്ചു രൂപയായി ഉയര്‍ത്താന്‍ ഡിസംബര്‍ 17നിലെ മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. എന്നാല്‍ ഫെബ്രുവരി 18നു ചേര്‍ന്ന മന്ത്രിസഭ യോഗം ഇത് വീണ്ടും മൂന്ന് രൂപയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടിക്കറ്റ് വില്‍പ്പനയുടെ ചുമതല സ്വകാര്യ കമ്പനിയെ എല്‍പ്പിച്ചത് പണം തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. വകുപ്പ് മന്ത്രിയുടെ വരെ എതിര്‍പ്പിനെ മറികടന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഒരോ ടിക്കറ്റിനും 50 പൈസ വീതം ഈടാക്കുന്നതിലൂടെ കേരളത്തിലെ തീയേറ്ററുകളില്‍ നിന്ന് 12 കോടി രൂപയാണ് ഇവര്‍ തട്ടിയെടുക്കുന്നത്. ഇത്തരം നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button