KeralaNews

ട്രെയിന്‍ മാര്‍ഗം ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഘത്തിലെ 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ ട്രെയിന്‍ മാര്‍ഗം ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച 2 പേര്‍ പിടിയിലായി. ഇതില്‍ ഒരാള്‍ മലയാളിയും മറ്റൊരാള്‍ പശ്ചിമബംഗാള്‍ സ്വദേശിയുമാണ്. മംഗളൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിയില്‍ കാസര്‍ഗോട്ട് നിന്നും തുടങ്ങിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വില വരുന്ന നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടുകിട്ടിയത്. ബീഡിയില്‍ ചേര്‍ക്കുന്ന പൊടികള്‍ , പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ചാക്കുകളാക്കി സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കള്‍ വാങ്ങി നാടിലെത്തിച്ചു വില്‍ക്കുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍. അന്യസംസ്ഥാന തൊഴിലാളികളും സ്‌കൂള്‍ വിദ്യാര്‍ഥികളുമാണ് ഇത് പോലെയുള്ള സംഘങ്ങളുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button