Kerala

എല്‍ഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്ന് കോടിയേരി

കൊച്ചി: സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ ഇത്തവണ ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടുമെന്ന് അഭിപ്രായപ്പെട്ടു. അഞ്ചുവര്‍ഷം ഇഴഞ്ഞു നീങ്ങിയ സര്‍ക്കാരാണ് കേരളത്തിലേത്. ജനങ്ങള്‍ക്ക് ഇങ്ങനൊരു സര്‍ക്കാര്‍ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായിട്ടുണ്ട്. 2006 കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പോകുകയാണ്. 96 സീറ്റാണ് അന്ന് ഇടതുമുന്നണി നേടിയതെങ്കില്‍ ഇത്തവണ മൂന്നക്ക സംഖ്യയിലേക്ക് എത്തുമെന്നും കോടിയേരി പറഞ്ഞു.

എല്‍.ഡി.എഫ് നിലപാട് മദ്യനിരോധം പ്രായോഗികമല്ലെന്ന് തന്നെയാണ്. എല്‍.ഡി.എഫ് നയം മദ്യവര്‍ജനമാണ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന് തീരുമാനിക്കും. എന്നാല്‍, ബാറുകള്‍ തുറന്നു കൊടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. സിപിഐഎം അന്നുതന്നെ ഇവ പൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നതാണ്. 25 കോടി കൈക്കൂലി വാങ്ങിക്കുന്നതിനാണ് ബാറുകള്‍ പൂട്ടിയതെന്നും കോടിയേരി ആരോപിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് രൂപം കൊണ്ടിരിക്കുന്നു. മഞ്ചേശ്വരത്ത് മത്സരിക്കുന്ന കെ. സുരേന്ദ്രനും ഉദുമയില്‍ മത്സരിക്കുന്ന കെ. സുധാകരനും തമ്മില്‍ ധാരണയാണ്. നിലവിലുള്ള ധാരണ ഉദുമയിലെ ബി.ജെ.പി വോട്ട് സുധാകരനും മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് വോട്ട് സുരേന്ദ്രനും നല്‍കാനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button