NewsIndia

യാഥാസ്ഥിതിക രീതികളെ തിരസ്കരിച്ച് ഒഡീഷയില്‍ ഒരു ശവദാഹം!

നൂറ്റാണ്ടുകള്‍ പഴക്കമുള്ള രീതിയില്‍ നിന്ന് വ്യതിചലിച്ച് ഒഡീഷയിലെ ബര്‍ഗഢ് ജില്ലയില്‍ ഒരു കുടുംബത്തിലെ രണ്ട് പെണ്‍മക്കള്‍ക്ക് തങ്ങളുടെ അമ്മയുടെ ശവദാഹം സ്വയം നിര്‍വ്വഹിക്കേണ്ടി വന്നു. 35-കാരിയായ ചന്ദ്രകാന്തിക്കും 30-കാരിയായ റോസിക്കുമാണ് തങ്ങളുടെ 70-കാരിയായ അമ്മ ദേയ് പ്രധാന്‍റെ ശവശരീരവും ചുമലിലേറ്റി സംസ്കാരസ്ഥലത്തേക്ക് പോകേണ്ടി വന്നതും ചിതയ്ക്ക് തീകൊളുത്തല്‍ അടക്കമുള്ള കര്‍മ്മങ്ങള്‍ സ്വയം അനുഷ്ടിക്കേണ്ടി വന്നതും.

തിങ്കളാഴ്ച മരണമടഞ്ഞ ദേയ് പ്രധാന്‍റെ ശവസംസ്കാരത്തിന് ഗ്രാമവാസികളുടെ സഹായം പ്രതീക്ഷിച്ച് 9-മണിക്കൂറുകളോളം കാത്തിരുന്ന് ആരേയും കാണാതായപ്പോഴാണ് ചന്ദ്രകാന്തിയും റോസിയും സംസ്കാരകര്‍മ്മം തങ്ങള്‍ തന്നെ നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്.

ദേയ് പ്രധാന്‍റെ ഭര്‍ത്താവ് 15-വര്‍ഷം മുമ്പ് കുഷ്ഠരോഗബാധിതനായി നാടുംവീടുമുപേക്ഷിച്ച് പോയതിനു ശേഷം ഗ്രാമവാസികള്‍ ഈ കുടുംബവുമായി സഹകരിക്കാറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button