Gulf

കല്യാണപ്പെണ്ണിന്റെ ഫോട്ടോയെടുത്താല്‍ ഫോട്ടോഗ്രാഫര്‍ കുടുങ്ങും

റിയാദ്; കയ്യില്‍ ഒരു എസ്.എല്‍. ആര്‍. ക്യാമറയുള്ള ഫോട്ടോഗ്രാഫറാണെങ്കില്‍ ആരെ വേണമെങ്കിലും ക്ലിക്ക് ചെയ്യാം എന്നാണ് പലരുടെയും ധാരണ. പലപ്പോഴും ഇത്തരത്തില്‍ എടുക്കുന്ന ഫോട്ടോയ്ക്ക് കാര്യമായ സുരക്ഷിത്വം ഒന്നുമുണ്ടാവില്ല. എന്നാല്‍ സൗദി അറേബ്യ അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നിരിക്കുകയാണ്.

വാര്‍ത്ത പ്രസിദ്ധികരിച്ചത് അറബ് ന്യൂസാണ്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം തടവുശിക്ഷയോ തുല്യമായ പണമോ പിഴയായി ഈടാക്കും. ചുരുക്കി പറഞ്ഞാല്‍ പെണ്‍കുട്ടിക്ക് ഇഷ്ടമില്ലങ്കില്‍ ഇനി വിവാഹത്തിന് ചിത്രമെടുപ്പ് നടക്കില്ല. വിവഹപ്പെണ്ണിന്റെ മാത്രമല്ല കൂടെ നില്‍ക്കുന്ന മറ്റു പെണ്‍കുട്ടികളുടെ ചിത്രം എടുത്താലും കുടുങ്ങും. നിലവില്‍ ക്യാമറയോടു കൂടിയ മൊബെലുകള്‍ സൗദിലെ പല സ്ഥലങ്ങളിലും വിവാഹ പന്തലുകളില്‍ നിരോധിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button