Kerala

ഭാര്യയുമായി പിണങ്ങിയ യുവാവ് ഭാര്യയുടെ അനുജത്തിയുമായി മുങ്ങി

കോട്ടയം: അനുജത്തിയുമായി മുങ്ങിയ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി പോലീസില്‍. കോട്ടയം കണമലയിലാണ് നാടകീയ സംഭവങ്ങള്‍. ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന സിനുമോനെയും ഭാര്യയുടെ സഹോദരി ശരണ്യയേയുമാണ് കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ കാണാതായിരിക്കുന്നത്. ഇവര്‍ തമ്മില്‍ കുറച്ച് കാലമായി അടുപ്പത്തിലാണെന്നും ഒരുമിച്ചാണ് കാണായതെന്നും കാണിച്ച് സിനുമോന്റെ ഭാര്യ രാജി എരുമേലി പൊലീസിനു പരാതി നല്‍കി. എന്നാല്‍ പൊലീസിനോ ബന്ധുക്കള്‍ക്കോ ഇവര്‍ എങ്ങോട്ടാണ് പോയതെന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ല.

സംഭവത്തിന് ഒരാഴ്ച്ച മുമ്പു മുതല്‍ രാജിയുടെ സഹോദരി ശരണ്യ ഇവരുടെ വീട്ടിലെത്തി താമസിക്കുകയായിരുന്നു. ശരണ്യയുടെ വിവാഹം നേരത്തെ കഴിഞ്ഞതാണ്, കുന്നംകുളം വടക്കേക്കാട് സ്വദേശി വിജേഷാണ് ഭര്‍ത്താവ്. ഇതില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിവാഹ ബന്ധം മോചിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം ഇതുവരെ നിയമപരമായി വേര്‍പ്പെടുത്തിയില്ല. ഇവരുടെ കുട്ടി ഇപ്പോള്‍ വിജേഷിന്റെ ഒപ്പമാണ്. തുടര്‍ന്നാണ് ശരണ്യ സഹോദരി ഭര്‍ത്താവായ സിനുമോനുമായി അടുക്കുന്നത്. സിനുമോനും രാജിക്കും പത്ത് വയസ്സും ആറു വയസ്സും വീതം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളാണുള്ളത്. എറണാകുളം പറവൂരില്‍ ഹോംനഴ്സായി ജോലിചെയ്തു വരികയായിരുന്നു ശരണ്യ. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം ശരണ്യയെ മറ്റൊരു വിവാഹം കഴിക്കുന്നതിനായി സഹോദരി രാജി പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ശരണ്യയുമായി അടുപ്പത്തിലായ ശേഷം സിനുമോന്‍ ഇതിനെ എതിര്‍ത്തു തുടങ്ങി. തന്റെ സഹോദരിയുടെ പുനര്‍ വിവാഹത്തില്‍ ഭര്‍ത്താവിനുള്ള എതിര്‍പ്പില്‍ രാജിക്കും സംശയം തോന്നിയിരുന്നു.

ഇവരുടെ ബന്ധം തിരിച്ചറിഞ്ഞ രാജി പലതവണ സിനുമോനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രാജിയുടെ വാക്കുകള്‍ സിനുമോന്‍ അനുസരിച്ചിരുന്നില്ല. ശരണ്യയും സിനുമോനും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി പലതവണ വഴക്കുണ്ടായിട്ടുണ്ടെന്നും ശനിയാഴ്ച രാവിലേയും ഇതേചൊല്ലി വീട്ടില്‍ പ്രശ്നങ്ങളുണ്ടായതായും രാജി പറയുന്നു. തുടര്‍ന്ന് ഉച്ചയോടെ സിനുമോന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. ശരണ്യയേയും കുറച്ച് സമയത്തിനു ശേഷം കാണാതാവുകയായിരുന്നു. രാവിലെ നടന്ന വഴക്കിനിടയില്‍ സിനുമോന്‍ തന്റെ ഫോണ്‍ സ്വയം തകര്‍ക്കുകയും ചെയ്തതിനാല്‍ ഇയാളെ ഫോണിലും ബന്ധപ്പെടാനാകാത്ത അവസ്ഥയിലാണ് കുടുംബം.

തുടര്‍ന്ന് ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും ആര്‍ക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനായി പൊലീസുമായി ബന്ധപ്പെട്ടെങ്കിലും ഈ വിഷയത്തില്‍ അവരുടെ താല്‍പ്പര്യക്കുറവ് സംസാരത്തില്‍ നിന്നുതന്നെ വ്യക്തം. മൂക്കന്‍പെട്ടിയില്‍ തന്നെയുള്ള സിനുമോന്റെ ഒരു സുഹൃത്ത് ഇപ്പോള്‍ ഗോവയില്‍ ജോലി ചെയ്യുന്നതായും സിനുമോനും ശരണ്യയും അങ്ങോട്ടാകാം പോയതെന്നും രാജി സംശയിക്കുന്നു. തന്റെ മക്കളുമായി വളരെ സ്നേഹമാണ് ഭര്‍ത്താവിനുണ്ടായിരുന്നതെന്നും അതിനാല്‍ തന്നെ തന്റെ സഹോദരിയുമായി ഭര്‍ത്താവ് ഒളിച്ചോടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എങ്ങനെയെങ്കിലും സിനുമോനെ ശരണ്യയുമായുള്ള ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാമെന്ന വിശ്വാസത്തിലായിരുന്നു താനെന്നും രാജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button