KeralaNews

ഇനി 60 കഴിഞ്ഞാലും അയല്‍ക്കൂട്ടം

തിരുവനന്തപുരം : അറുപത് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടം ഒരുക്കാന്‍ കുടുംബശ്രീയുടെ പദ്ധതി. സാമൂഹികആരോഗ്യ സാമ്പത്തിക കാര്യങ്ങളില്‍ സ്വയം പര്യാപ്തത കണ്ടെത്താന്‍ വയോജനങ്ങള്‍ക്ക് ഇത് മൂലം കഴിയും. ഇവരെ ശാരീരിക ആരോഗ്യ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മോത്സുകാരായ വയോജനങ്ങള്‍ , മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്ന വയോജനങ്ങള്‍ ,ആശ്രിതരായ വയോജനങ്ങള്‍ എന്നിങ്ങരെ തരം തിരിച്ചാണ് പദ്ധതി തയ്യാറാക്കുക. സ്ത്രീകള്‍ക്ക് പ്രത്യേകമായും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൊതുവായുമുള്ള അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും.എല്ലാ തലത്തിലുമുള്ള ക്ഷേമപ്രവര്‍ത്തങ്ങളില്‍ വയോജനങ്ങളെ കൂടി ഉള്‍പ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ ക്യാമ്പ്, ഫിസിയോ തെറാപ്പി, കൗണ്‍സിലിംഗ് ക്യാമ്പ് എന്നിവയുണ്ടാകും. കുട്ടികളും വൃദ്ധരും തമ്മിലുള്ള ആശയവിനിമയങ്ങള്‍, തൊഴില്‍ പരിശീലനം, തൊഴില്‍ തുടങ്ങാനുള്ള വായ്പ, എന്നിവ ഇതിന്റെ മറ്റു പ്രത്യേകതകള്‍ ആണ്. കൊല്ലം ജില്ലയിലെ ചവറയിലും എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലും മാതൃക അയല്‍ക്കൂട്ടം തുടങ്ങിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button