Gulf

അടിസ്ഥാനസൗകാര്യങ്ങളില്‍ ദുബായ് ഒന്നാം സ്ഥാനത്ത്

അടിസ്ഥാനസൌകര്യങ്ങളിലും മറ്റും ലണ്ടനിലെ റീജന്റ് സ്ട്രീറ്റ്, ന്യൂ യോര്‍ക്കിലെ ഫിഫ്ത് അവന്യു,പാരീസിലെ ചാംസ് എലിസീസ് എന്നിവയെ പിന്തള്ളി ദുബായ് മാള്‍ ഒന്നാം സ്ഥാനത്ത്. 6 പ്രധാന സിറ്റികളായ ദുബായ് , ന്യൂ യോര്‍ക്ക്‌, പാരിസ്, മിലാന്‍, ഹോങ്ങ് കോങ്ങ്, സിങ്കപ്പൂര്‍ എന്നിവയില്‍ നിന്നും വ്യക്തമായ സര്‍വ്വേകള്‍ നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണ് ഈ അവലോകനം .മാസ്റ്റര്‍കാര്‍ഡ്‌ ഗ്ലോബല്‍ ടെസ്റ്റിനെഷന്റെ കണക്ക് പ്രകാരം 14.3 മില്യണ്‍ ആളുകളാണ് കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ചത്. ഇത് ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 2016-20 വര്‍ഷത്തിന്റെ ഇടക്ക് ഇത് 9 .7 ശതമാനം വരെ കൂടാന്‍ സാധ്യത ഉണ്ട് . സര്‍വ്വേ അനുസരിച്ച് 88.4 ശതമാനം ആളുകളുടെയും അഭിപ്രായത്തില്‍ ഗുണനിലവാരം ഉള്ള കടകളും വ്യത്യസ്തത കളും ഉള്ളത് ദുബായില്‍ ആണ്. ഷോപ്പിംഗ്‌ അനുഭവങ്ങള്‍ക്കായാലും എത്തിച്ചേരാനുള്ള എളുപ്പത്തിനും സൌകര്യങ്ങള്‍ക്കുമെല്ലാം മറ്റു രാജ്യങ്ങളെ പിന്തള്ളി ദുബായ് തന്നെയാണ് ഒന്നാമത്.

shortlink

Post Your Comments


Back to top button