NewsInternational

സിറിയയില്‍ വീണ്ടും ഐ.എസ് ഭീകരത

ദമാസ്‌കസ്: സിറിയയില്‍ വീണ്ടും ഐ.എസ് ഭീകരത. ദമാസ്‌കസിലെ സിമന്റ് കമ്പനിയില്‍ നിന്ന് മുന്നൂറോളം തൊഴിലാളികളെ തട്ടിക്കൊണ്ട് പോയി. തൊഴിലാളികളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

ദൂമിയര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ബദിയാ ഫാക്ടറിയില്‍ നിന്നുമാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്. കോണ്‍ട്രാക്ടര്‍മാരും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നു. തൊഴിലാളികളുമായി ആര്‍ക്കും ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് കമ്പനി അഡ്മിനിട്രേറ്റര്‍ പറഞ്ഞു. ഈ സ്ഥലത്ത് കുറച്ച് ദിവസങ്ങളായി സൈന്യവും ഐഎസ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സിറിയയില്‍ നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാനാണ് ഐ.എസ് പദ്ധതിയിടുന്നത്

Tags

Related Articles

Post Your Comments


Back to top button
Close
Close