Kerala

ഇടത് പക്ഷത്തിന്റ ഭാവി മുഖ്യമന്ത്രിയെപ്പറ്റി കോണ്‍ഗ്രസ് നേതാവ്

കോഴിക്കോട്: പിണറായിയെ ഇകഴ്ത്തിയും വിഎസിനെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ഇത്തരം പ്രസംഗം നടത്തിയത് കോണ്‍ഗ്രസ് നേതാവും എംപിയുമായ എംഐ ഷാനവാസാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെണ്‍ഷനിലാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം.

വിഎസ് ആണ് മുഖ്യമന്ത്രിയായി വരുന്നതെങ്കില്‍ പേടിക്കാനൊന്നുമില്ല. അതിനു പകരം പിണറായി വിജയനാണെങ്കില്‍ പേടിക്കണമെന്നും ഷാനവാസ് മുന്നറിയിപ്പ് നല്‍കി. ഇതു വരെ കേരളം കണ്ടിട്ടില്ലാത്ത അക്രമമായിരിക്കും പിണറായി വന്നാല്‍ നടക്കുക എന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു. പിണറായി മുഖ്യമന്ത്രിയാവാനാണ് കൂടുതല്‍ സാധ്യത എന്നും ഷാനവാസ് പറഞ്ഞു. ഷാനവാസിന്റെ പ്രസംഗം തിരുവമ്പാടി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെണ്‍ഷനിലായിരുന്നു.

shortlink

Post Your Comments


Back to top button