Kerala

പരവൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് മാര്‍പ്പാപ്പയും

വത്തിക്കാന്‍ സിറ്റി: പരവൂർ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അനുശോചനം രേഖപ്പെടുത്തി . രാജ്യത്തിന് സമാധാനം നേരുന്നതായി മാർപാപ്പ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിനൊപ്പം താനും പങ്കുചേരുന്നതായും ദൈവം അവർക്ക് ശക്തി നൽകട്ടെയെന്നും മാർപാപ്പ പറഞ്ഞു.

ഇന്ത്യ സന്ദർശിക്കുന്ന ബ്രിട്ടീഷ് കിരീടാവകാശി വില്യമും ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. ഷാരൂഖ് ഖാനും ഐശ്വര്യ റായിക്കും കേറ്റ് മിഡിൽറ്റണും ഒപ്പം ചടങ്ങിൽ പങ്കെടുക്കവെയാണ് വില്യം രാജകുമാരൻ അനുശോചനം രേഖപ്പെടുത്തിയത്.

പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഞായറാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ദുരന്തത്തിൽ അനുശോചിച്ചു.

shortlink

Post Your Comments


Back to top button