
ബറേലി : യുപിയിലെ ബറേലിയിൽ രോഗിയെ ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടറെ കോടതി 10 വർഷം കഠിനതടവിന് ശിക്ഷിച്ചു. ഡോക്ടർക്ക് 25,000 രൂപ പിഴയും കോടതി വിധിച്ചു. ശനിയാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്.
ബറേലി ജില്ലയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച് 2021-ൽ ദന്ത ചികിത്സയ്ക്കായി വന്ന ഒരു വിവാഹിതയായ സ്ത്രീയുടെ ചികിത്സയ്ക്കിടെ, ഡോക്ടർ അവർക്ക് ലഹരി കുത്തിവയ്പ്പ് നൽകി ബലാത്സംഗം ചെയ്യുകയും വീഡിയോ നിർമ്മിച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങുകയും ചെയ്തു.
ഡോക്ടറുടെ ഭീഷണി തുടർക്കഥയായപ്പോൾ സ്ത്രീയുടെ ഭർത്താവ് ഇസ്സത്ത് നഗർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments