മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് ബാര്‍ ബില്‍ പാസാക്കി. ഡാന്‍സ് ബാറിലെ നര്‍ത്തകരെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ബില്ലാണ് ഇത്. ഇതനുസരിച്ച് ബാറിലെ നര്‍ത്തകിമാരെ സ്പര്‍ശിക്കുന്നതും അവര്‍ക്ക് നേരെ പൈസ എറിയുന്നതും തടവുശിക്ഷയും 50,000 രൂപ വരെ പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.പുതിയ ബില്‍ ചൊവ്വാഴ്ച സഭയില്‍ അവതരിപ്പിക്കും.
നിയമവിരുദ്ധമായി ഡാന്‍സ് ബാര്‍ നടത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ പിഴയാണ് പുതിയ ബില്ലില്‍ . മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അധ്യക്ഷനായ യോഗത്തിലാണ് ബില്ലിന് രൂപം നല്‍കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ഡാന്‍സ് ബാര്‍ നടത്തരുതെന്നാണ് മറ്റൊരു നിബന്ധന. നര്‍ത്തകര്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്യരുതെന്നും പുതിയ ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നു.
ഡാന്‍സ് ബാറുകളുടെ പ്രവേശന കവാടത്തില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം. ക്യാമറയിലെ ദൃശ്യങ്ങള്‍ മുപ്പത് ദിവസം വരെ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നര്‍ത്തകിമാര്‍ ചൂഷണത്തിനിരയായാല്‍ ഡാന്‍സ് ബാര്‍ ഉടമയ്ക്ക് പത്ത് ലക്ഷം രൂപ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.
Post Your Comments