Latest NewsIndia

ഡാന്‍സ് ബാറുകള്‍ തിരിച്ചു വരുന്നു

നര്‍ത്തകിമാര്‍ക്ക് നേരെ നോട്ടുകളും നാണയങ്ങളും എറിയുന്നതും വിലക്കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകള്‍ നടത്താന്‍ കര്‍ശന ഉപാധികളോടെ അനുമതി നല്‍കി സുപ്രീം കോടതി. ഇതോടെ 206ലോ വിധിക്കാണ് കോടതി ഭേദഗതി വരുത്തിയത്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശഓക് ഭൂഷണ്‍, എസ്.എ നസീര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി. അതേസമയം ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരിക്കണം എന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നര്‍ത്തകിമാര്‍ക്ക് നേരെ നോട്ടുകളും നാണയങ്ങളും എറിയുന്നതും വിലക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മഹാരാഷട്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഡാന്‍സ് ബാറുകള്‍ നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി 2016 ല്‍ റദ്ദാക്കിയിരുന്നു. സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാല്‍ നല്ലത് നൃത്തം ചെയ്യുന്നതാണെന്നായിരുന്നു അന്ന് സുപ്രംകോടതിയുടെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button