Latest NewsIndiaNews

വഖഫ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍നീക്കം തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍നീക്കം തടഞ്ഞ് സുപ്രീംകോടതി. നിലവിലെ വഖഫ് സ്വത്തുക്കള്‍ അതല്ലാതാക്കാനോ വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും നിയമനം നടത്താനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രത്തിന് കൂടുതല്‍ രേഖകള്‍ നല്കാന്‍ സമയം നല്‍കിയ കോടതി കേസ് ഇനി പരിഗണിക്കുന്ന മേയ് 5 വരേക്കാണ് ഈ ഉത്തരവ് നല്‍കിയത്. നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Read Also: വാഗമൺ റോഡിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു : കുമരകം സ്വദേശിനി മരിച്ചു

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരാനുള്ള സാഹചര്യമൊരുക്കി സുപ്രീംകോടതി. നിയമഭേദഗതിയില്‍ ഇന്നലെ ഇടക്കാല ഉത്തരവിറക്കാന്‍ തുടങ്ങിയ സുപ്രീംകോടതി കേന്ദ്രത്തിന്റെ അപേക്ഷ അനുസരിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കൂടുതല്‍ രേഖകള്‍ കോടതിയില്‍ നല്‍കാന്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് വാദിച്ചു. ഏഴ് ദിവസം സമയം നല്‍കിയെങ്കിലും വഖഫില്‍ കേന്ദ്രത്തിന്റെ തുടര്‍നീക്കം താല്ക്കാലിക ഉത്തരവിലൂടെ തന്നെ കോടതി വിലക്കി. വഖഫായി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വത്തുക്കള്‍ ഒന്നും തരംമാറ്റില്ല എന്ന കേന്ദ്രത്തിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. രജിസ്റ്റര്‍ ചെയ്തതോ ദീര്‍ഘകാല ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ വിജഞാപനത്തിലൂടെ വഖഫ് ആയതോ ആയ സ്വത്തുക്കള്‍ അതേ പടി നിലനിറുത്തണം എന്നാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button