NewsInternational

ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്ന് ആദ്യവിവരം

ലാഗോസ്:നൈജീരിയയില്‍ ബൊക്കോ ഹറാം ഇസ്ലാമിക് തീവ്രവാദികള്‍ രണ്ടു വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പെണ്‍കുട്ടികളില്‍ ചിലര്‍ ജീവനോടെയുണ്ടെന്ന് വീഡിയോ ദൃശ്യം.2014ല്‍ ചിബോക്കില്‍ നിന്നാണ് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയത്.അതിനു ശേഷം ഇതുവരെ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലായിരുന്നു. വിഡിയോ കണ്ട ചില മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ ബുധനാഴ്ചയാണ് വിഡിയോ പുറത്തുവിട്ടത്.

കുട്ടികളെ മോചിപ്പിക്കുന്നതിന് യു.എസ് പ്രഥമ വനിത മിഷേല ഒബാമ അടക്കം നിരവധി പ്രമുഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇവരുടെ പരിശ്രമങ്ങളെല്ലാം വിഫലമാക്കി പെണ്‍കുട്ടികളില്‍ അധികപേരും ഇപ്പോഴും കാണാമറയത്താണ്.ഏതാനും മാസങ്ങള്‍ക്കു ശേഷം സംഘത്തില്‍ നിന്ന് 57 കുട്ടികള്‍ രക്ഷപ്പെട്ടതായും അവശേഷിക്കുന്ന 219 പേര്‍ തടവറയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button