NewsIndia

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഇലക്ഷന്‍ കമ്മീഷന്‍ പിടിച്ചെടുത്തത് 22 കോടി

ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പില്‍ കള്ളപ്പണമൊഴുകുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഇലക്ഷന്‍ കമ്മീഷന്‍ ഇവിടെ പിടിച്ചെടുത്തത് 22 കോടി രൂപ. പണത്തിനൊപ്പം ആഹാര സാധനങ്ങളും മദ്യവും വസ്ത്രങ്ങളും വരെ സമ്മാനം നല്‍കി വോട്ടര്‍മാരെ പിടിക്കാന്‍ പാര്‍ട്ടികള്‍ ശ്രമം തുടരുന്നതിനിടെ വോട്ടിന് കൈക്കൂലി വാങ്ങരുതെന്ന പ്രചരണപരിപാടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമാക്കി.

പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് റാലി തൊഴിലാളികളെ എത്തിക്കുന്നതിന് പുറമേ പുരുഷന്മാര്‍ക്ക് 300 രൂപയും സ്ത്രീകള്‍ക്ക് 250 രൂപ വീതവും രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്നതായാണ് വിവരം. പരിപാടിയില്‍ തന്നെ ബിരിയാണിയും മദ്യവും വേറെയുമുണ്ടാകും. പണത്തിന് പകരമായി വസ്ത്രങ്ങള്‍, അരി, പച്ചക്കറി എന്നിവയും വിവിധ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ചിത്രം പതിച്ച കൊലുസുകള്‍, മുണ്ട്, സാരി, അരിച്ചാക്ക് എന്നിവയാണ് മറ്റുള്ളവ. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ് മാര്‍ച്ച് 20 വരെ 11.60 കോടി രൂപയോളം വിവിധ സ്‌ക്വാഡുകള്‍ പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button