Gulf

യു.എ.ഇയില്‍ ഇസ്ര വാല്‍ മിറാജ് ദിന അവധി പ്രഖ്യാപിച്ചു

അബുദാബി:  പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിശാപ്രയാണ ദിനമായ ഇസ്ര വാല്‍ മിറാജ് ദിനത്തോട് അനുബന്ധിച്ച് മേയ് അഞ്ചിന് ദുബായില്‍ പൊതുഅവധി പ്രഖ്യാപിച്ചു. മനുഷ്യവിഭവശേഷി മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.

മെയ് നാല് ബുധനാഴ്ചയാണ് മിറാജ് ദിനമെങ്കിലും വെള്ളിയും ശനിയും പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ മെയ് അഞ്ച് വ്യാഴാഴ്ചത്തേയ്ക്ക് അവധി മാറ്റുകയായിരുന്നു. ഇതുമൂലം പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തുടര്‍ച്ചയായി മൂന്നു ദിവസം അവധി ലഭിക്കും. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും മെയ് അഞ്ച് അവധി ദിനമാണ്. വെള്ളിയാഴ്ചയിലെ അവധി കൂടിയാകുമ്പോള്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും രണ്ട് ദിവസം തുടര്‍ച്ചയായി അവധി ലഭിയ്ക്കും.

shortlink

Post Your Comments


Back to top button