Kerala

മമ്മൂട്ടി ബ്രാന്‍ഡ്‌ അംബാസഡാറായ അവതാര്‍ ജ്വല്ലറിയില്‍ സ്വര്‍ണം നിക്ഷേപിച്ചവര്‍ കബളിപ്പിക്കപ്പെട്ടതായി വാര്‍ത്ത

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി അംബാസഡറായ അവതാര്‍ ജ്വല്ലറിയുടെ ഉടമകള്‍ കോടികളുടെ നിക്ഷേപം കൈക്കലാക്കിയ ശേഷം മുങ്ങിയതായി പരാതി. കോടികളുടെ നിക്ഷേപം സ്വീകരിച്ച ജ്വല്ലറി കഴിഞ്ഞമാസം കേരളത്തിലെ എല്ലാ ശാഖകളും അടച്ചുപൂട്ടുകയായിരുന്നു. ഒടുവില്‍ ഇടപ്പള്ളി ലുലു മാളിലെ ശാഖയും അടച്ചുപൂട്ടിയതോടെയാണ് തട്ടിപ്പിന്റെ ചിത്രം വ്യക്തമായത്.

മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസിഡറാക്കി നടത്തിയ പരസ്യമുന്നേറ്റമാണ് അവതാറിന് സ്വീകാര്യത നേടിക്കൊടുത്തത് . ഇതുമുതലാക്കിയാണ് അവതാര്‍ ഉടമകള്‍ തട്ടിപ്പ് നടത്തിയത്. അവതാറിന്റെ ശാഖകളില്‍ ഗോള്‍ഡ് ഏല്‍പ്പിച്ചാല്‍ പ്രതിമാസം പലിശ നിരക്കിലുള്ള സ്വര്‍ണ്ണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം . ഇങ്ങനെ അവതാറില്‍ സ്വര്‍ണ്ണം നിക്ഷേപിച്ചവരാണ് വഞ്ചിതരായത്. ആയിരത്തിലധികം പേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം . 500 ഗ്രാം മുതല്‍ കിലോകണക്കിന് സ്വര്‍ണ്ണം വരെ നിക്ഷേപിച്ചവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു . മകളുടെ കല്ല്യാണ ആവശ്യത്തിന് സ്വരുക്കൂട്ടിയ സ്വര്‍ണ്ണം പോലും നഷ്ടപ്പെട്ടവരുണ്ട്‌ .

പരാതി ലഭിച്ചാല്‍ മമ്മൂട്ടിയും കേസില്‍ കുടുങ്ങും. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്നവരും തെറ്റ് കണ്ടെത്തിയാല്‍ ശിക്ഷാര്‍ഹരായിരിക്കും എന്ന പുതിയ നിയമമാണ് ഈ കേസില്‍ മമ്മൂട്ടിക്ക് വിനയാകുന്നത്. അവതാറിന്റെ എല്ലാ ഷോറുമുകളും ഉദ്ഘാടനം ചെയ്തതും അവതാറിന്റെ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രചാരണത്തിന് മുന്നില്‍ നിന്നതും മമ്മുട്ടിയായിരുന്നു .

2013 മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അവതാര്‍ ഗ്രൂപ്പ് ജ്വല്ലറികള്‍ തുടങ്ങുന്നത്. കഴിഞ്ഞമാസമാണ് തൃശൂരിലെ രണ്ട് ഷോറൂമുകള്‍ അടച്ചുപൂട്ടിയത് . പിന്നാലെ കേരളത്തിലെ എല്ലാ അവാതാര്‍ ഷോറുമുകളും പൂട്ടുകയായിരുന്നു.

shortlink

Post Your Comments


Back to top button