Kerala

പൂരത്തിനെതിരെ കാമ്പയിന്‍: പൂര നഗരിയിൽ ഏഷ്യാനെറ്റിന് ‘പ്രഖ്യാപിത വിലക്കു’മായി പൂര പ്രേമികള്‍

പൂരത്തിനെതിരെ കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന കാംപൈൻ സംഘടിപ്പിച്ച ഏഷ്യാനെറ്റിനെതിരെ സോഷ്യൽ മീഡിയയിലും പൂരനഗരിയിലും വൻ പ്രതിഷേധം. പരസ്യമായി പൂരം നടക്കുന്ന സ്ഥലത്ത് ഏഷ്യാനെറ്റ്‌ പൂരം ടെലികാസ്റ്റ് ചെയ്യാൻ വരരുതെന്നു കാണിച്ചു പലയിടത്തും ബാനറുകൾ ഉയർന്നു. പൂരം ചിത്രീകരിക്കാനെത്തിയ ഏഷ്യാനെറ്റ്‌ പ്രവർത്തകരെ പൂരപ്രേമികൾ തടയുകയും ചെയ്തു.

കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന ഏഷ്യാനെറ്റിന്റെ കാമ്പൈൻ ആണ് തൃശ്ശൂരുകാരെ ചൊടിപ്പിച്ചത്.വെടിക്കെട്ടപകടത്തിന്റെ മറവിൽ പൂരത്തിന്റെ അവിഭാജ്യ ഭാഗമായ ആനയെഴുന്നള്ളിപ്പിനെയും എതിർത്ത് കൊണ്ട് സംഘടിപ്പിച്ച കാംപൈൻ തൃശ്ശൂർ പൂരത്തിനെതിരെ ആണെന്നാണ്‌ പൂരം പ്രേമികൾ പറയുന്നത്. ചിത്രീകരണത്തിനായി വന്ന ഏഷ്യാനെറ്റ്‌ പ്രവർത്തകരോട് നാളെ ഈ വഴി കണ്ടുപോകരുതെന്നു മുന്നറിയിപ്പും നൽകി പൂരപ്രേമികൾ..

shortlink

Post Your Comments


Back to top button