Kerala

വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം; യുവാവ് അറസ്റ്റില്‍

കൊച്ചി: ഗ്രൂപ്പ് അഡ്മിന്റെ പരാതിയെത്തുടര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പാമ്പുര്‍ ബ്രഹ്മകുളം സ്വദേശി സോണി ജോര്‍ജ്ജ്  ആണ് പിടിയിലായത്.

കഴിഞ്ഞ ഡിസംബര്‍ 19ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്ക് ക്രിസ്ത്യന്‍ പുരോഹിതന്റെയും സ്ത്രീയുടെയും അശ്ലീല ചിത്രം ഇയാള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരുന്നു.

ഇയാള്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഒല്ലൂര്‍ സി.ഐ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉപയോഗിച്ച മൊബൈലും പോലീസ് പിടിച്ചെടുത്തു.

shortlink

Post Your Comments


Back to top button