Kerala

മോദിയുടെ സന്ദര്‍ശനം വിഷയമാക്കി ഉദ്യോഗസ്ഥരിലൂടെ രാഷ്ട്രീയം കളിയ്ക്കുന്നതിനെതിരെ കുമ്മനം

 

പ്രധാനമന്ത്രി മോദിയുടെ പറവൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഉദ്യോഗസ്ഥന്മാരെക്കൊണ്ട് അനാവശ്യപ്രസ്തവനകള്‍ നടത്തി  യു ഡി എഫ് വിവാദത്തിനു ശ്രമിയ്ക്കുന്നെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം.ഉദ്യോഗസ്ഥര്‍ ഇത്തരം രാഷ്ട്രീയപ്രസ്താവനകള്‍ നടത്തുന്നതില്‍ സര്‍ക്കാന്‍ പിന്തുണയില്ലെന്ന് വിശ്വസിക്കാനാവില്ല.

 

വെറും കയ്യോടെയല്ല മോദി കേരളത്തിലെത്തിയത്.ചികിത്സയ്ക്കാവശ്യമായ  ഡോക്ട്ടര്‍മാരും മരുന്നുകളും ഉള്‍പ്പെടെയാണ്. മാത്രമല്ല തന്റെ സന്ദര്‍ശനം കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന്  കര്‍ശനനിര്‍ദ്ദേശവുമുണ്ടായിരുന്നു.

ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ പ്രധാനമന്ത്രി വന്നുപോയത് ലോകം കണ്ടതാണ്.ചരിത്രത്തില്‍ മുന്‍പെങ്ങുമുണ്ടാകാത്ത സംഭവമായി എല്ലാവരും ആ സന്ദര്‍ശനത്തെ അന്ഗീകരിയ്ക്കുകയും ചെയ്തു.

പരവൂര്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും കുമ്മനം പറഞ്ഞു.ധനസഹായവും ആനുകൂല്യങ്ങളും പ്രതീക്ഷിച്ചാണ് ഇത്തരമൊരു ആവശ്യമെങ്കില്‍ ആ പ്രഖ്യാപനമില്ലാതെ തന്നെ ഇതെല്ലാം ലഭ്യമാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

 മനുഷ്യനിര്‍മ്മിത ദുരന്തങ്ങളെയല്ല,പ്രകൃതി ദുരന്തങ്ങളെയാണ് ദേശീയദുരന്തമായി പ്രഖ്യാപിയ്ക്കാറുള്ളതെന്നും കുമ്മനം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button