Kerala

നിനോ മാത്യുവിന് ശിക്ഷ വാങ്ങി നല്‍കിയത് അദ്ധ്യാപകനായ അച്ഛന്റെ സത്യസന്ധത

 

കൊടുംകൊലപാതകം ചെയ്ത കേസിലെ പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ പ്രോസിക്യൂഷന്സഹായകരമായത് ഒരു അച്ഛന്റെ സത്യസന്ധത.കേസിലെ ഒന്നാം പ്രതി നിനോമാത്യുവിന്റെ അച്ഛന്‍ പ്രൊഫ. ടി.ജെ.മാത്യു  മകനെ രക്ഷിക്കാന്‍ ഒരിക്കലും കോടതിയില്‍ കൂറുമാറാന്‍ തയ്യാറായിരുന്നില്ല.

തെളിവെടുപ്പ് സമയത്ത് പൊലീസിന് ലഭിച്ചിരുന്നു. അനുശാന്തിക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയച്ച്  ടി.ജെ.മാത്യുവിന്റെ പേരിലസെടുത്ത ഫോണില്‍ നിന്നാണ്. തന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ മകനാണ് ഉപയോഗിക്കുന്നതെന്ന് മാത്യു മൊഴി നല്‍കിയത് ഗൂഡാലോചന തെളിയിക്കുന്നതില്‍ നിര്‍ണ്ണാകയമായി. മകനെഴുതിയ മറ്റൊരു കത്തും മാത്യു ഹാജരാക്കിയിരുന്നു. ഇതും തെളിവായി  കോടതി സ്വീകരിച്ചു.

 “:നിനക്ക് നല്ലൊരു മകളുണ്ട്. നിന്റെ ഭാര്യയെ ഒരിക്കലും വേദനപ്പിക്കരുത്. ഒരു സ്ത്രീയുമായി നിനക്കുള്ള ബന്ധം സുഹൃത്തുക്കള്‍ പറഞ്ഞ് എനിക്കറിയാം. നീ ഈ തെറ്റ് തിരുത്തണം. പള്ളിയില്‍ പോയി കുമ്പസരിക്കണം. അച്ഛനെ കണ്ട് കൗണ്‍സിസംഗിന് വിധേയനാകണം. തെറ്റുകള്‍ തിരുത്തണം., പ്രൊഫ. ടി.ജെ.മാത്യു മകന്‍ നിനോമാത്യുവിന് നല്‍കിയ കത്തിലെ വരുകയാണിത്. “എന്നായിരുന്നു തന്നോട് സംസാരിയ്ക്കുക പോലും ചെയ്യാതിരുന്ന മകനെഴുതിയ കത്തിന്റെ ഉള്ളടക്കം.

 

സത്യമാത്രം പറയാനും പ്രവര്‍ത്തിക്കാനും

ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് നന്മയുടെ പാഠം പറഞ്ഞുകൊടുത്ത ആ അദ്ധ്യാപകന്‍ സ്വന്തം മകന്റെ കാര്യത്തിലും ആ തത്വം നിലനിര്‍ത്തി മാതൃകയായി.

shortlink

Post Your Comments


Back to top button