KeralaNews

വധൂവരന്മാരുടെ കാർ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ക്വാഡ് തടഞ്ഞു: സ്വര്‍ണം പിടികൂടാന്‍ ശ്രമം

കുമരകം:വധൂവരന്മാർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ ഇലക്‌ഷൻ സ്ക്വാഡ് സ്വർണ ഉരുപ്പടികൾ പിടികൂടാൻ ശ്രമിച്ചു.വധുവിന്റെ വീട്ടുകാരും സ്ക്വാഡ് അംഗങ്ങളുമായി വാക്കേറ്റമായി. കോട്ടയം – കുമരകം റോഡിൽ ആമ്പക്കുഴി ജംക്‌ഷനു സമീപത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം.ഇന്നലെ വിവാഹിതരായ വധൂവരന്മാര്‍ വേളൂരില്‍നിന്ന് മണ്ണഞ്ചേരിയിലെ വീട്ടിലേക്കു പോകുകയായിരുന്നു.

തിരഞ്ഞെടുപ്പുകാലത്ത് പണവും മറ്റും അനധികൃതമായി കൊണ്ടുപോകുന്നുണ്ടോ എന്നറിയാന്‍ തിരുവാര്‍പ്പ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു. 75 പവന്‍റെ ഉരുപ്പടികളുണ്ടെന്നു കാറിലുണ്ടായിരുന്നവര്‍ സ്ക്വാഡിലുള്ളവരോട് പറഞ്ഞു. ഇതിന്റെ രേഖകള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വേളൂരിലെ വീട്ടില്‍നിന്നു സ്വര്‍ണം വാങ്ങിയതിന്‍റെ രേഖകള്‍ കൊണ്ടുവന്നു. ഇതേത്തുടര്‍ന്നാണ് വധുവിന്‍റെ ബന്ധുക്കളും സ്ക്വാഡും തമ്മില്‍ തര്‍ക്കമുണ്ടായത്. രേഖകള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ ഉരുപ്പടികളും കാറും വിട്ടുനല്‍കുകയും ചെയ്തു. കുമരകം എസ്‌ഐ ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി കാണിച്ചു സ്ക്വാഡിലെ അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button