NewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുകശ്മീല്‍

ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ശ്രീമാതാ വൈഷ്‌ണോദേവി നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി എത്തുന്നത്. കശ്മീര്‍ മുഖ്യമന്ത്രിയായി മെഹ്ബൂബ മുഫ്തി അധികാരമേറ്റ ശേഷം മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കശ്മീരിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഹന്ദ്വാരയിലെയും കുപ്‌വാരയിലെയും സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കാഷ്മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു നിലനില്‍ക്കുകയാണ്. സംഘര്‍ഷപ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബിര്‍ സിംഗ് കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button